/sathyam/media/post_attachments/uSy9pIIbqPksNGL32fQH.jpg)
കോഴിക്കോട്: യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ. വി. അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവ ലിയർ സി. ഇ. ചാക്കുണ്ണി, കൺവീനർ മാരായ സൺഷൈൻ ഷോർണൂർ, പി. ഐ. അജയൻ എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചു.
ദേശീയ-സംസ്ഥാന തലത്തിൽ യാത്രക്കാരുടെ നേരെയുള്ള അക്രമവും, കളവും പിടിച്ചുപറിയും പെരുകുന്ന സാഹചര്യത്തിൽ അതിനു സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വമുള്ള പോലീസുകാരിൽ നിന്ന് മാവേലി എക്സ്പ്രസ്സിൽ നടന്ന അതിക്രമം യാത്രക്കാരോടുള്ള ക്രൂരതയാണ്.
യാത്രക്കാരുടെ സുരക്ഷ, കോവിഡിനു ശേഷം തീവണ്ടികൾ ഒന്നൊന്നായി ആരംഭിച്ചുവെങ്കിലും വർദ്ധിച്ച യാത്രാ നിരക്കുകൾ കുറുക്കാതിരിക്കൽ, സ്റ്റോപ്പുകൾ കുറച്ചത്, മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ നിർത്തലാക്കിയത്, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സംവിധാനങ്ങൾ തീവണ്ടിയിലും റെയിൽവേ സ്റ്റേഷനിലും ഏർപ്പെടുത്താത്തത് ഉൾപ്പെടെയുള്ള ദുരിതങ്ങൾ ചർച്ചചെയ്യുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും അസോസിയേഷൻ യോഗം ജനുവരി ഏഴാം തീയതി കോഴിക്കോട് വെച്ച് ചേരുമെന്ന് അവർ അറിയിച്ചു. യോഗത്തിൽ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ്, മറ്റു ഭാരവാഹികളും പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us