New Update
Advertisment
കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ അരുവിപ്പുറം നിധി ലിമിറ്റഡിൻ്റെ മൂന്നാമത് വാർഷിക പൊതുയോഗവും മഹാകവി കുമാരനാശാൻ അനുസ്മരണവും 2022 ജനവരി 16 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
കാലടി ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സൈഗൺ സ്വാമികൾ ഉൽഘാടനo നിർവ്വഹിക്കും. കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റും അരുവിപ്പുറം നിധി മാനേജിംഗ് ഡയറക്ടറുമായ ഷനൂപ് താമരക്കുളം അധ്യക്ഷത വഹിക്കും. മഹാകവി കുമാരനാശാൻ്റെ 98 മത് അനുസ്മരണ പ്രഭാഷണം യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി നിർവ്വഹിക്കും.