New Update
Advertisment
കോഴിക്കോട്: കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മാസം പ്രായമായ നാലായിരത്തിൽ പരം കോഴികൾ ചത്തു. കൂടരഞ്ഞി വഴിക്കടവിൽ ആണ് സംഭവം.
മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീ അണക്കാൻ ശ്രമിച്ചിട്ട് സാധിക്കാതിരുന്നതിനെ തുടർന്ന് ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സും നാട്ടുകാരും സംയുക്തമായി ചേർന്നാണ് തീ അണച്ചത്.