കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട: പിടിച്ചെടുത്തത് 153.87 ലിറ്റർ ഗോവൻ മദ്യം

New Update

publive-image
കോഴിക്കോട്:
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട. 153.87 ലിറ്റർ ഗോവൻ മദ്യമാണ് അധികൃതർ പിടിച്ചെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നേത്രാവതി എക്പ്രസിൽ നിന്നാണ് 440 കുപ്പി ഗോവൻ മദ്യം പിടികൂടിയത്. റെയിൽവേ സംരക്ഷണ സേനയുമായി എക്‌സൈസ് നടത്തിയ സംയുക്ത പരിശോധനയിലാണ് 153.87 ലിറ്റർ ഗോവൻ മദ്യം കണ്ടെടുത്തത്.

Advertisment

പ്രതിയെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. കോഴിക്കോട് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ സുധാകരൻ, പ്രിവന്റീവ് ഓഫീസർ മനോജ് പി, സിഇഒമാരായ ഷിബിൻ, അഖിൽ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisment