കോഴിക്കോട് മെഡിക്കൽ കോളെജിനു സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിനു സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ. മെഡിക്കൽ കോളെജിനു സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

ഏകദേശം 15 മീറ്റർ ഉയരമുള്ള മരത്തിലാണ് തൂങ്ങി നിൽക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം മുതൽ മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കൊപ്പം നിന്നിരുന്ന ബന്ധുവിനെ കാണാതായിരുന്നു. ഇയാളാണോ ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Advertisment