Advertisment

നേതൃത്വപാടവം എങ്ങനെ വികസിപ്പിക്കാം എൻസിഡിസി നാനോ വെബിനാർ സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: നേതൃത്വപാടവം എങ്ങനെ വികസിപ്പിക്കാം എന്ന വിഷയത്തിന് എൻസിഡിസി നാനോ വെബിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറീസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.

ഹെലൻ സൂസൻ ( 43-)മത്തെ ബാച്ച് ട്രെയിനീ ടീച്ചർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. നേതൃത്വപാടവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകും ഈ വെബിനാറെന്ന് കരുതുന്നു. മെയ്‌ 28ന് വൈകുന്നേരം 7മണി മുതലാണ് സെമിനാർ.

സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356606446 (സംഘാടക ). വെബ്സൈറ്റ് http://www.ncdconline.org

Advertisment