സ്ത്രീകളുടെ ആരോഗ്യം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കോഴിക്കോട്: സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ വെൽനെസ്സ് വുമൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.

പാഫ ഖച്ചി (അദ്ധ്യാപിക, പേജിന്റ് മെന്റർ, സിനിമറ്റോഗ്രാഫർ, മിസ്സ്‌ മണിപ്പൂർ 2016) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ജൂലൈ 23 വൈകുന്നേരം 3 മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. സ്ത്രീകളുടെ ആരോഗ്യം മാനസികമായും ശാരീരികമായും വികാരപരമായും എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് ഈ സെമിനാർ.

തൊഴിലും വീട്ടുജോലികളും ഒരുമിച്ച് കൊണ്ട് പോകേണ്ടി വരുന്ന സ്ത്രീ വിഭാഗത്തിന് സ്വന്തം ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം എന്ന് മനസിലാക്കാൻ ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919288026162(സംഘാടക ). വെബ്സൈറ്റ് http://www.ncdconline.org

Advertisment