യു.എ.ഖാദർ പുരസ്കാരം വിതരണം ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: യു.എ.ഖാദർ പുരസ്കാരം വിതരണം ചെയ്തു. തൃക്കോട്ടൂർ പെരുമയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ യു.എ.ഖാദറിന്റെ സ്മരണാർത്ഥം താളിയോല സാംസ്കാരിക വേദി യുവ എഴുത്തുകാർക്കായി സംസ്ഥാനടിസ്ഥാനത്തിൽ സംഘടിപ്പിച്ച കഥാ മത്സര വിജയികൾക്കുളള യു.എ.ഖാദർ സ്മാരകതാളിയോല പുരസ്കാരം സുഭാഷ് ഒട്ടും പുറം, ആദർശ്.വി.ജി.എന്നിവർക്ക് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി വിതരണം ചെയ്തു.

publive-image

സാമൂഹിക നിരീക്ഷണ പാടവം പ്രകടമാക്കിയ എഴുത്ത്കാരനാണ് യു.എ.ഖാദർ എന്ന് അദ്ദേഹം പറഞ്ഞു. താളിയോല സാംസ്കരിക സമിതി പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു.

publive-image

കാലത്തിന്റെ തുടിപ്പുകൾ രേഖപ്പെടുത്തുന്നത് എഴുത്ത്കാരന്റെ കഥകളിലൂടെയാണെന്നും മാറ്റത്തിന് പ്രേരകമാകുന്നത് എഴുത്തിലൂടെയാണെന്നും പുതിയ കാലത്തെ കഥ എന്ന വിഷയത്തിൽ സംസാരിച്ച് കൊണ്ട് ഐസക് ഈപ്പൻ പറഞ്ഞു. കെ.എഫ്. ജോർജ്ജ്, യു.എ. ഫിറോസ് , പത്മനാഭൻ വേങ്ങേരി, സി.ടി. ശോഭ , വി.ചന്ദ്രശേഖരൻ ,ശ്രീജ ചേളന്നൂർ, അജിതാ മാധവൻ, സുഭാഷ് ഒട്ടും പുറം, ആദർശ് വി.ജി. എന്നിവർ പ്രസംഗിച്ചു.

publive-image

Advertisment