/sathyam/media/post_attachments/KEPLWUQmHewLJZilOcd3.jpg)
കോഴിക്കോട്: മെഡിക്കല്‍ ലബോറട്ടറി രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിലെ ഏറ്റവും വലുതും ശക്തമായതുമായ ശൃംഖലയായി മാറിയ ആസ്റ്റര്‍ ലാബ് സമാന രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി കൈകോര്‍ക്കുന്നു.
ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം വ്യാപിച്ച് കിടക്കുന്ന ആസ്റ്റര്‍ ലാബിന്റെ ഏതെങ്കിലും സെന്ററില്‍ നിന്ന് പരിശോധന നടത്തുന്നവര്‍ക്ക് ആവശ്യമായി വരുന്ന തുടര്‍ ചികിത്സകള്‍ക്ക് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വലിയ ഇളവുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാനടനും സംവിധായകനുമായ ലാല്‍ നിര്‍വ്വഹിച്ചു. ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഡോ. വിപിന്‍ (ആസറ്റര്‍ മിംസ് ലാബ്‌സ്), നിതിന്‍ (ആസ്റ്റര്‍ ലാബ്‌സ് കേരള മാര്‍ക്കറ്റിംഗ് ഹെഡ്), വനീന്‍ (ആസ്റ്റര്‍ ലാബ്‌സ് ഏരിയ മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് നിലവില്‍ ഇളവുകള്‍ ലഭ്യമാവുക. ഒ പി പരിശോധനയ്ക്ക് 25% ഇളവും, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ്, വെല്‍നസ്സ് പാക്കേജുകള്‍, ഇന്‍ഹൗസ് ലാബ് പരിശോധനകള്‍, റേഡിയോളജി സേവനങ്ങള്‍ എന്നിവയ്ക്ക് 20%വും, ഒപി പ്രൊസീജ്യറുകള്‍ക്ക് 10 %വും ഇളവുകളാണ് നിബന്ധനകളോടെ ലഭ്യമാക്കിയിരിക്കുന്നത്. കൂടുതലറിയുന്നതിന് 8111998048, 8111998030 എന്നീ നമ്പറുകളില്‍ബന്ധപ്പെടുക