എസ്എൻഡിപി വനിതാ സംഘം കോഴിക്കോട് യൂണിയൻ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു

New Update

publive-image

എസ്എൻഡിപി വനിതാ സംഘം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച ജന ജാഗ്രതാ സദസിൻ്റെ ഉദ്ഘാടനം സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്യുന്നു.

Advertisment

കോഴിക്കോട്: നവോത്ഥാന കേരളത്തിൽ ഇന്ന് അരങ്ങേറുന്ന നരബലിയിലെത്തി നിൽക്കുന്ന അന്ധവിശ്വാസങ്ങളും മയക്കുമരുന്നിൻ്റെ വർദ്ധിച്ച് വരുന്ന ഉപഭോഗവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്.

publive-image

ഒരു കാലത്ത് ഗുരുദേവൻ നിഷ്കാസനം ചെയ്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹ്യ തിൻമകളും ഇല്ലാതാക്കാൻ സമൂഹത്തെ ജാഗരൂകരാക്കുവാൻ എസ് എൻ ഡി പി യോഗം പ്രതിജ്ഞാബദ്ധമാണെന്നും കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.

എസ്എൻഡിപി വനിതാ സംഘം കോഴിക്കോട് യൂണിയൻ അത്താണിക്കലിൽ സാമൂഹ്യ തിൻമകൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സംഘടിപ്പിച്ച ജനജാഗ്രതാ സദസിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഷിബിക എം അധ്യക്ഷത വഹിച്ചു.വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവി മലേശൻ, സുജ നിത്യാനന്ദൻ, ശ്രീജാ അരവിന്ദൻ ,നളിനി അത്താണിക്കൽ, ഉഷാ വിവേക്, സി പി കുമാരൻ, പി കെ വി മലേശൻ എന്നിവർ പ്രസംഗിച്ചു.

Advertisment