കോഴിക്കോട് ഉണ്ണികുളം പി.കെ.സത്യൻ ചികിത്സാസഹായ ഫണ്ട് കൈമാറി

New Update

publive-image

കോഴിക്കോട്: പൂനൂർ, ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി.

Advertisment

ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർമാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിച്ചു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ ഹസം, വനിതാ വിംഗിലെ സാന്ദ്രാ എന്നിവർക്ക് കേരള ഗാലക്സി വേൾഡ്ഗ്രൂപ്പിൻ്റെ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിന്റെ രക്ഷധികാരി വിജയൻ കരുമല എല്ലാ മെമ്പർമാർക്കും നന്ദിയും രേഖപ്പെടുത്തി.

Advertisment