/sathyam/media/post_attachments/ZLGxEoHGW6RWS5rePLpJ.jpg)
കോഴിക്കോട്:ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിച്ച് നഷ്ടപെട്ട വിശ്വാസ്യത നേടിയെടുക്കണമെന്ന് ആക്ടീവ് കോഴിക്കോട് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി പി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
എം.കെ. ബീരാൻ, കെ.പി. പത്മനാഭൻ, കെ. പത്മകുമാർ, പി. വേണുഗോപാൽ, പി.കെ. സുനിൽകുമാർ, പി. പ്രഭാകരൻ നായർ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എ.കെ മുഹമ്മദാലി (പ്രസിഡൻറ്) അഡ്വ. ബോണി വർഗീസ്, അബ്ദുൾ റസാഖ് (വൈസ് പ്രസിഡന്റ്മാർ) പി.ഐ അജയൻ (ജനറൽ സെക്രട്ടറി), രാജീവ് കുമാർ എം.കെ, ബഷീർ (ജോയിൻറ് സെക്രട്ടറിമാർ) ബിജിത്. എം.ടി (ട്രഷറർ) എന്നിവരേയും പ്രവർത്തക സമിതി അംഗങ്ങളായി എം.കെ. ബീരാൻ, എം.പി രാമകൃഷ്ണൻ, കെ.പത്മകുമാർ, കെ.സുബ്രമണ്യൻ, കെ.പി പത്മനാഭൻ, പി.കെ സുനിൽകുമാർ, പി. പ്രഭാകരൻ നായർ, പി. വേണുഗോപാൽ, ഡി. രവി, കോശി അലക്സ്, പി.പി. മമ്മദ് കോയ, പി.വി കുഞ്ഞി മുഹമ്മദ്, ടി.ശോഭി, എം.ടി. വിജയൻ, നസീർ ഹുസയിൻ, കെ.സി രാജീവ് എന്നിവരേയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us