പ്രീ ബഡ്ജറ്റ് ചർച്ചയിൽ ട്രേഡിങ് കമ്മ്യൂണിറ്റിയിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിശോധിച്ച് ബഡ്ജറ്റിൽ പരിഗണിക്കും - ധനമന്ത്രി കെ.എൻ ബാലഗോപാൽ

New Update

publive-image

തിരുവനന്തപുരം ഗിഫ്റ്റ് ഹാളിൽ നടന്ന പ്രീ - ബഡ്ജറ്റ് ചർച്ചാവേളയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ & ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷേവലിയാർ സി.ഇ. ചാക്കുണ്ണി 26 നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം നൽകി സംസാരിക്കുന്നു

Advertisment

കോഴിക്കോട്:ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ എന്നീ സംഘടനകൾ സംയുക്തമായി പ്രയോഗിക, മുൻഗണനാ ക്രമത്തിൽ ഏകോപിച്ച് തയ്യാറാക്കിയ നിവേദനം പ്രസിഡന്റ്‌ ഷെവലിയാർ സി.ഇ. ചാക്കുണ്ണി 2023-24 പ്രീ ബഡ്ജറ്റ് ചർച്ചയിൽ ധനമന്ത്രിക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കൈമാറി അവതരിപ്പിച്ചു.

മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക പാക്കേജ്, സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വർണ്ണത്തിന്റെയും ചുമത്തുന്ന ഭീമമായ പിഴയുടെയും അർഹമായ വിഹിതം കേരളത്തിന് ലഭിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തുക, പഴം - പച്ചക്കറി കയറ്റുമതിക്ക് ചുമത്തിയ 18% സി. ജി. എസ്. ടി. പിൻവലിക്കാൻ കേന്ദ്ര ജി എസ് ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുക, കോർപ്പറേറ്റ് കമ്പനികൾ - പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക പിരിച്ചെടുക്കുക, കേന്ദ്ര ഫണ്ടുകളിൽ നിന്നും ആനുകൂല്യങ്ങൾ സമയബന്ധിതമായി ചെലവഴിക്കുക, സൗജന്യ ഡയാലിസിസ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വാങ്ങുന്ന ഉപകരണങ്ങൾക്ക് നികുതി ഇളവ് നൽകുക, അനിവാര്യമല്ലാത്ത സർക്കാർതല വിദേശയാത്രകൾ ഒഴിവാക്കുക, സർക്കാർ ചടങ്ങുകൾ ലളിതമായി നടത്തുക, മലബാറിന്റെ സമഗ്ര വികസനത്തിന് കരിപ്പൂരിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് സിയാൽ മാതൃകയിൽ തിരുവമ്പാടിയിലോ, സ്ഥലം ലഭ്യതയുള്ള അനുയോജ്യമായ സ്ഥലത്തോ ഗ്രീൻഫീൽഡ് എയർപോർട്ട് നിർമ്മിക്കുക ഉൾപ്പെടെ 26 നിർദ്ദേശങ്ങളാണ് പ്രസിഡണ്ട് സമർപ്പിച്ചത്.

നിവേദനത്തിന്റെ നേർപ്പകർപ്പ് ഫിനാൻസ് (ബഡ്ജറ്റ് വിങ്ങ് - എഫ്) സെക്ഷൻ ഓഫീസർ, ഡോക്ടർ തോമസ് മാത്യു ഡയറക്ടർ ഗിഫ്റ്റ്, ബിശ്വനാഥ്‌ സിങ് ഐ എ എസ് അഡിഷണൽ ചീഫ് സെക്രട്ടറി ഫിനാൻസ്, മുഹമ്മദ്‌ വൈ സഫറുള്ള റിസോർസ്സസ് സെക്രട്ടറി, എബ്രഹാം റെൻ ഐ.ആർ.എസ് ജി എസ് ടി അഡിഷണൽ കമ്മീഷണർ എന്നിവർക്കും നൽകി.

Advertisment