രുചിവിഭവങ്ങളൊരുക്കി മുക്കം ഗോതമ്പറോഡ് ഹെവൻസ് പ്രീ സ്കൂൾ ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

New Update

publive-image

മുക്കം:ഗോതമ്പറോഡ് ഹെവൻസ് പ്രീ സ്കൂൾ രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് മത്സരം രുചി വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. വ്യത്യസ്തയിനം വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ മത്സരത്തിന് മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു.

Advertisment

ഹെവൻസ് ജീ റോഡ് പ്രിൻസിപ്പൽ ടി.കെ സുമയ്യ, സൈഫുന്നിസ റശീദ്, ഷാഹിന കെജി, ഹസീന തൃക്കളയൂർ, എന്നിവർ നേതൃത്വം നൽകി. അഡ്മിനിസ്ട്രേറ്റർ സാലിം ജീറോഡ്, ഹംസ മൗലവി, ആയിശ അഷ്റഫ്, ഖൈറുന്നിസ എന്നിവർ സംബന്ധിച്ചു.

ഒന്നാം സമ്മാനം നേടിയ ജാസിറ, രണ്ടാം സമ്മാനം നേടിയ സിദ്ന & ഫസ്ന, മൂന്നാം സമ്മാനം നേടിയ ഫാത്തിമ ജാൻ & ഷാഹില എന്നിവർക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവഹിച്ചു.

Advertisment