New Update
/sathyam/media/post_attachments/JwgpLNYts6qWfLlyzU63.jpg)
കോഴിക്കോട്: കാരപ്പറമ്പിൽ കനോലി കനാലിൽ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. ഏകദേശം 6 പാമ്പുകളെയാണ് കൂട്ടത്തോടെ കനാലിൽ കണ്ടെത്തിയത് എന്നാണ് നാട്ടുക്കാർ പറയുന്നത്.
Advertisment
വഴിയിലൂടെ പോയ നാട്ടുക്കാരാണ് ആദ്യം ഇവയെ ശ്രദ്ധയിൽ പെടുന്നത്. ഇതിനുമുന്‍പും കനാലിൽ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയണ്ണത്തെ ഒരുമിച്ചു കാണുന്നതും ആദ്യമായാണ് എന്ന് നാട്ടുക്കാർ പറയുന്നു.
ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന ഒരേവലുപ്പത്തിലുള്ള 6 ഓളം പാമ്പുകളെയാണ് കനാലിൽ കണ്ടത്. നിരവധി ആളുകളാണ് ഇതിനോടകം ഈ കാഴ്ച കാണാനായി സ്ഥലത്തെത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us