മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളെജിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

New Update

publive-image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ അരിവാൾ രോഗം ബാധിച്ച് മരിച്ച ആദിവാസി ബാലന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. കയ്യിലെ കാനുല നീക്കം ചെയ്യാതെയാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകിയതെന്നാണ് പരാതി.

Advertisment

ഇന്നലെ രാത്രിയാണ് വയനാട് പനമരം സ്വദേശിയായ 17കാരന്‍ ചികിത്സയ്ക്കിരിക്കെ മരിക്കുന്നത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് ജഞ്ചക്ഷന്‍ നൽകാന്‍ ഉപയോഗിക്കുന്ന കാനുല നീക്കം ചെയ്തിട്ടിലെന്ന് കുടുംബം മനസിലാക്കുന്നത്. മേഖലയിലെ ആശാപ്രവർത്തക അറിയിച്ചതിനെത്തുടർന്ന് ഇവർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചാണ് ഇത് നീക്കം ചെയ്യുന്നത്.

അതേസമയം, സംഭവത്തിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കി.

Advertisment