കോഴിക്കോട് വെസ്റ്റ്ഹിൽ ബീച്ച് വരയ്ക്കൽതാഴം അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് സമാദരണ സദസ്സും ഭക്തജന സംഗമവും അന്നദാനവും സംഘടിപ്പിച്ചു

New Update

publive-image

വരക്കൽതാഴം അയ്യപ്പക്ഷേത്രത്തിൽ നടന്ന സമാദരണ ചടങ്ങ്

കോഴിക്കോട്: വെസ്റ്റ്ഹിൽ ബീച്ച് വരയ്ക്കൽതാഴം അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് സമാദരണ സദസ്സും ഭക്തജന സംഗമവും അന്നദാനവും സംഘടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും ക്ഷേത്രം ദേവസ്വം സെക്രട്ടറിയുമായ എൻ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. എം.ജഗന്നാഥൻ അധ്യക്ഷത വഹിച്ചു.

Advertisment

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്ക്കാര ജേതാവുമായ സുധീഷ് കേശവപുരി, ആദ്ധ്യാത്മിക പ്രഭാഷകൻ മണ്ടിലേടത്ത് രഘുവീർ, ശബരിമല ഗുരുസ്വാമി മണ്ണിൽ രാജൻ ഗുരുസ്വാമികൾ, ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ക്ഷേത്രസമിതി, മാതൃസമിതി പ്രവർത്തകർ എന്നിവരെ ആദരിച്ചു. പൂളക്കൽ ശശിധരൻ, പ്രബീഷ് പുതിയാപ്പ, പി വി ബാബു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Advertisment