/sathyam/media/post_attachments/mtyvPiy2QdZV1kEV7uz6.jpg)
കോഴിക്കോട്:ലോക സമാധാന ശ്രമം ഭാരതത്തിൽ നിന്നാരംഭിക്കണമെന്ന് ഡോ. ആർസു കോഴിക്കോട് പറഞ്ഞു. ഗ്ലോബൽ പീസ് ട്രസ്റ്റ് മൊഫ്യൂസ്യിൽ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ വർഷാന്ത്യ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ട്രസ്റ്റ് പ്രസിഡണ്ട് കൂടിയായ ആർസു.
വിദ്വേഷവും കാലുഷ്യവും വെടിഞ്ഞ് സ്ഥായിയായ സമാധനത്തിലേക്കുള്ള ഹൈവേ പണിയുക യാണ് ഈ കാലഘട്ടത്തിലെ മുഖ്യ അജണ്ടയാകേണ്ടത്. നാട്ടിൽ സമാധാനം സൃഷ്ടിക്കാതെയുള്ള വികസന നയങ്ങൾക്ക് നീർക്കുമിളകളുടെ ആയുസ്സേ കാണൂ. നാടിന്റെ ഭദ്രതയിലേക്കും നന്മയിലേക്കും നയിക്കാൻ മഹാത്മഗാന്ധി നടത്തിയ പ്രക്ഷോഭങ്ങൾ ചോരചിന്താതെയുള്ളതായിരുന്നു.
അഴിമതിയും ക്രമക്കേടുകളും കസ്റ്റഡി മരണങ്ങളും നരഹത്യയും തീവ്രവാദവും സ്ത്രീപീഡനങ്ങളും യുവ ആത്മഹത്യകളും നാട്ടിലെ നിത്യ സംഭവങ്ങളായി മാറുമ്പോൾ സാഹിത്യനായകന്മാരും ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും കുംഭകർണ്ണന്മാരായി കഴിയുന്ന അവസ്ഥ അടിമുടി മാറണം.
/sathyam/media/post_attachments/4QLA42DSMW1XUudG6ULd.jpg)
ആസുര ശക്തികൾ ധാർമ്മിക ശക്തിയുടെ മേൽ ഇന്ന് ബുൾഡോസർ പ്രയോഗം നടത്തുമ്പോൾ ഉണർന്ന പൗരബോധമുള്ളവർ നിഷ്ക്രിയരും നിസ്സംഗരുമായിരിക്കുന്ന സാഹചര്യം മാറ്റാൻ താഴെ തട്ടിൽ നിന്നുള്ള പ്രവർത്തനമാണാവശ്യം. പ്രതീക്ഷയുടെ പ്രാകശ കിരണങ്ങൾ ജനമനസ്സു കളിൽ പ്രസരിപ്പിക്കാൻ ജാതി മത സ്ത്രീ പുരുഷ വൃദ്ധ-യുവ വ്യത്യാസങ്ങളുടെ ചിറകൾ കെട്ടാനുള്ള ഉദ്യമം ഉപേക്ഷിച്ചേ പറ്റു എന്ന് ഉദ്ഘാടകൻ ആഹ്വാനം ചെയ്തു.
പോയ വർഷത്തേക്കാൾ ശാന്തമാകട്ടെ വരുന്ന വർഷം എന്ന സന്ദേശവുമായി ഇന്ന് രാത്രി ഗ്ലോബൽ പീസ് ട്രസ്റ്റ് അംഗങ്ങൾ വീടുകളിൽ ദീപം തെളിയിക്കാൻ തീരുമാനിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷം വഹിച്ചു, ടി.വി.ശ്രീധരൻ കോഴിക്കോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ജി. മണിലാൽ, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, ഇയ്യച്ചേരി പത്മിനി, ഡോ. പ്രീത, ഷീജ.എം.കെ, സാലിഹ് വെളിമുക്ക്, അബ്ദുറസാഖ് കുളത്ത് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us