കുടുംബ പ്രശ്‌നം; കോഴിക്കോട് കുറ്റ്യാടിയിൽ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു

New Update

publive-image

കോഴിക്കോട്: കുറ്റ്യാടിയിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പൻതടം സ്വദേശിനി വിസ്മയയെയും എട്ട് മാസം പ്രായമായ മകളെയുമാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

രാവിലെയോടെയായിരുന്നു സംഭവം. കുഞ്ഞിനെയും എടുത്ത് വിസ്മയ കിണറ്റിൽ ചാടുകയായിരുന്നു. ശബ്ദം കേട്ട് നോക്കിയ വീട്ടുകാരാണ് വിസ്മയയെയും കുഞ്ഞിനെയും കണ്ടത്. ഉടനെ വിവരം അഗ്നിശമന സേനയെ അറിയിച്ചു. സേനാംഗങ്ങൾ എത്തി ഇരുവരെയും പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് വിവരം. മൃതദേഹങ്ങൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Advertisment