/sathyam/media/post_attachments/iKFOUyKbPBGA7ybg7bjA.jpg)
കോഴിക്കോട്:ഭക്ഷ്യവസ്തുക്കളുടെ ഭൂരിഭാഗം എല്ലാ ഘടകങ്ങളും കേരളത്തിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. അടുത്തകാലത്തായി ഭക്ഷ്യ വിഷബാധ ദുരന്തങ്ങളും മരണങ്ങളും വർദ്ധിച്ചു വരുന്നു. ഫുഡ് സേഫ്റ്റി ഓഫീസർ, ജൂനിയർ ലാബ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവരുടെ ഒഴിവുകൾ നികത്തുക. ഭക്ഷ്യസുരക്ഷ ലാബുകൾ ജില്ലാ അടിസ്ഥാനത്തിൽ സ്ഥാപിക്കുക, താലൂക്ക് ജില്ലാ അടിസ്ഥാനത്തിൽ ഓപ്പൺ ചെക്ക് സ്ഥാപിക്കുക, കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉൽപ്പാദന പോയിന്റിൽ/ അതിർത്തി ചെക്ക് പോസ്റ്റിൽ വച്ചോ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ അഭ്യർത്ഥിച്ചാണ് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ ഷെവലിയാർ സി.ഇ ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് സിറാജുദ്ദീൻ ഇല്ലതൊടിയും കേരള ഗവർണർ, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി മറ്റു ബന്ധപ്പെട്ടവർക്കും 11.08.2022ന് തിരുവനന്തപുരത്ത് നിവേദനം സമർപ്പിച്ചത്.
ഈ നിവേദനത്തിന് 24.12.2022നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം മലബാർ ഡെവലപ്മെന്റ് കൗൺസിലിന് CFS/2560/C2 നമ്പറിൽ മറുപടി ലഭിച്ചത്. ഭക്ഷ്യ സുരക്ഷ ഓഫീസർമാരുടെ അപ്പര്യാപ്ത പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതായും, 9 ജില്ലകളിൽ കൂടി അനലിറ്റിക്കൽ ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട് എന്നും, ഭക്ഷ്യ സുരക്ഷ ഓഫീസർമാരുടെ അധിക സേവനം ഉപയോഗിച്ച് മൊബൈൽ ടെസ്റ്റിംഗ് ലാബുകളുടെ സഹായത്തോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളായ പാൽ പച്ചക്കറികൾ മത്സ്യം, പഴവർഗ്ഗങ്ങൾ തുടങ്ങിയ എല്ലാ ഭക്ഷ്യവസ്തുക്കളും ക്രിസ്തുമസ് പുതുവർഷ തുടങ്ങിയ വിശേഷവസരങ്ങളിൽ പ്രത്യേക പരിശോധന നടത്തിവരുന്നുണ്ടെന്നാണ് അറിയിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കൾ ഉൽപാദന കേന്ദ്രത്തിലോ, അതിർത്തി പ്രദേശ ചെക്ക് പോയന്റിൽ വച്ചോ കാര്യക്ഷമമായ പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്തി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ആശങ്ക അകറ്റുന്നതിനും നടപടി സ്വീകരിക്കണം.
അല്ലാത്തപക്ഷം അത് കേരളത്തിന്റെ സൽപേരിനേയും, ടൂറിസം, ഹോട്ടൽ വ്യവസായം, കേറ്ററിംഗ് ഉൾപ്പെടെയുള്ള മേഖലകൾക്ക് തിരിച്ചടിയാകുമെന്നും ഇതിന്റെ പേരിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ ഹോട്ടലുകൾ ഒന്നൊന്നായി അടപ്പിച്ചാൽ ടൂറിസ്റ്റുകൾക്കും, ശബരിമല തീർത്ഥാടകർക്കും, അതിഥി തൊഴിലാളികൾക്കും, ഭക്ഷണശാലകളെ ആശ്രയിച്ചു ജീവിക്കുന്നവർക്കെല്ലാം ഭക്ഷണ ദൗർബല്യത്തിനും അമിത നിരക്ക് നൽകുന്നതിനും ഇടവരും എന്ന് അവർ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us