കലോത്സവത്തിന്റെ മറവിൽ ജനാധിപത്യ സമരങ്ങളെ പോലീസ് രാജ് കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ല: എസ്.ഐ.ഒ

New Update

publive-image

കോഴിക്കോട്: പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരത്തിൽ പതിച്ച എസ്.ഐ.ഒ വിന്റെ പോസ്റ്ററുകൾ ബലമായി പിടിച്ചെടുത്ത് കീറുകയും പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കോഴിക്കോട്ടെ പോലീസ് നടപടികൾ അമിതാധികാര പ്രവണതയാണെന്ന് എസ്.ഐ.ഒ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു

Advertisment

കോഴിക്കോട് നഗരത്തിൽ തങ്ങളുടെ അനുവാദമില്ലാതെ ഒരു പോസ്റ്റർ പോലും പതിക്കരുതെന്ന നടക്കാവ് സി ഐ ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് തിട്ടൂരം അംഗീകരിക്കാനാവില്ല. കലോത്സവത്തിന്റെ മറവിൽ ജനാധിപത്യ സമരങ്ങളെ പോലീസ് രാജ് കൊണ്ട് ഇല്ലാതാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്ഥാപനമായ പ്രൊവിഡൻസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹിജാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് സ്കൂൾ അധികൃതർ സ്വീകരിച്ച നടപടിക്കെതിരെ തുടക്കം മുതലേ എസ്.ഐ.ഒ സമരംഗത്തുണ്ടായിട്ടുണ്ട്.

സർക്കാറിന്റെ ചെലവിൽ ഇസ്‌ലാമോഫോബിക് അജണ്ടകൾ നടപ്പിലാക്കുന്ന പ്രൊവിഡൻസ് സ്കൂളിന്റെ എയ്ഡഡ് പദവി എടുത്തുകളയണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് സമര മുഖത്ത് തുടരുന്ന എസ്.ഐ.ഒ വിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ അടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.

ജനാധിപത്യ പ്രതിഷേധങ്ങളെയും പൗര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന പോലീസ് ഭീഷണികളെയും കയ്യേറ്റങ്ങളെയും അംഗീകരിക്കാനാവില്ലെന്നും അവയെ തെരുവിൽ ചെറുത്ത് തോല്പിക്കുമെന്നും എസ്.ഐ.ഒ ജില്ല സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു. ജില്ല പ്രസിഡന്റ്‌ നവാഫ്‌ പാറക്കടവ് അധ്യക്ഷത വഹിച്ചു.

Advertisment