/sathyam/media/post_attachments/2ACKRlCxZdeTT6ii8Ofm.jpg)
കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിന് കീഴിൽ ലെപ്രസി ബാധിച്ചവരെ പുനരധിവസിപ്പിക്കാൻ 1946 മുതൽ സ്ഥാപിച്ച ഡിസേബിൾഡ് ഹോമിൽ നിന്നും ലെപ്രസി ആശുപത്രിയിലേക്ക് പോകാൻ വേണ്ടി കഴിഞ്ഞ 76 വർഷമായി ഉപയോഗിച്ച വഴി കെട്ടിയടച്ച ആശുപത്രിവികസന സമിതിയുടെയും സൂപ്രണ്ടിന്റെയും മനുഷ്യത്വരഹിതമായ നീക്കത്തിനെതിരെ പുവർ ഹോംസ് സൊസൈറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും പ്രസ്തുത മനുഷ്യത്വരഹിതമായ നീക്കത്തെ ഹൈക്കോടതി ഉത്തരവിലൂടെ സ്റ്റേ ചെയ്യുകയും ചെയ്തതായി പുവർ ഹോംസ് സൊസൈറ്റി സെക്രട്ടറി സുധീഷ് കേശവപുരിയും പ്രസിഡന്റ് കാരാട്ട് വത്സരാജും അറിയിച്ചു.
നീതിക്കായി നടത്തിയ പോരാട്ടത്തിൽ സഹകരിച്ച മുഴുവൻ മനുഷ്യ സ്നേഹികൾക്കും പത്ര ദൃശ്യ മാധ്യമ സുഹൃത്തുക്കൾക്കും പുവർ ഹോംസ് സൊസൈറ്റിയുടെ ഹൃദയം നിറഞ നന്ദി സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
/sathyam/media/post_attachments/z2YR3G5kdQzYtzwkhKi2.jpg)
സ്വാതന്ത്ര്യ സമര സേനാനികളായ കെ എൻ കുറുപ്പും എ വി കുട്ടിമാളു അമ്മയും 1937ൽ സ്ഥാപിച്ച വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ കീഴിൽ ചേവായൂരിൽ 1946 മുതൽ ലെപ്രസി ബാധിച്ച് മാറുകയും കുടുംബാംഗങ്ങൾ ഏറ്റ് വാങ്ങാതിരിക്കുകയും ചെയ്ത രോഗികളെ പുനരധിവസിപ്പിക്കാൻ വേണ്ടി സ്ഥാപിച്ചതാണ് ഡിസേബ്ൾഡ് ഹോo .
ഡിസേബ്ൾഡ് ഹോമിൽ നിന്നും ആശുപത്രിയിൽ മരുന്ന് വാങ്ങാൻ വേണ്ടി 1946 മുതൽ ഉപയോഗിച്ച വഴിയാണ് ലെപ്രസി ആശുപത്രി സൂപ്രണ്ട് ധാർഷ്ട്യത്തോടെ യാതൊരു മാനുഷിക പരിഗണനയും നൽകാതെ കൊട്ടിയടച്ചിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us