കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക്; സഹകരണ അംഗ സമാശ്വാസ പദ്ധതി ധനസഹായം വിതരണം ചെയ്തു

New Update

publive-image

കോഴിക്കോട്:സഹകരണ സ്ഥാപനങ്ങളുടെ ലാഭ വിഹിതത്തിൽ നിന്ന് കാലാകാലങ്ങളിൽ സമാഹരിച്ച് രൂപീകരിച്ചിട്ടുള്ള സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്ന് കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ 60 അംഗങ്ങൾക്കു ലഭിച്ച 11.95 ലക്ഷം രൂപ ഗുണഭോക്താക്കളായ ബാങ്കംഗങ്ങൾക്കു വിതരണം ചെയ്തു.

Advertisment

മാമ്പുഴയിൽ ബാങ്ക് കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ ഗോപി തുരുത്തിക്കാട്ടിൽ, ബിനു പുത്തേത്തു മ്യാലിൽ, കെ.എ. നൗഷാദ്, സാജൻ എടമ്പാടം, , സജി കരുണാകരൻ, കെ.പി. മുകുന്ദൻ ,തങ്കച്ചൻ , മിനി സാബു , റംലത്ത് നിയാസ്, രാഖി വിനു , ബാങ്ക് സെക്രട്ടറി റെജിസൺ ജോൺഎന്നിവർ പ്രസംഗിച്ചു.

Advertisment