'ആർച്ച'യുമായി മുക്കം നഗരസഭ; പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക ലക്ഷ്യം

New Update

publive-image

കോഴിക്കോട്: മുക്കം നഗരസഭയുടെ കീഴിൽ 'ആർച്ച' പദ്ധതിക്ക് തുടക്കമായി. പെൺക്കുട്ടികളെ സ്വയം പ്രതിരോധത്തിന് സ്വയം പ്രാപ്തരാക്കുക, എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ആയോധന പരിശീലന പരിപാടിയാണ് 'ആർച്ച'.

Advertisment

5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 40 ലേറെ പേർ ആദ്യ ഘട്ടത്തിൽ ഇതിന്‍റെ ഭാഗമായി. ചേന്ദമംഗലൂർ ഫിർദൗസ് സാംസ്കാരിക നിലയത്തിൽ നടന്ന പരിശീലന പരിപാടി മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. പദ്ധതിക്ക് വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്.

Advertisment