New Update
/sathyam/media/post_attachments/jTCONMzgNn381k6LcxJ4.jpg)
കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ ആത്മീയ സന്ദേശം സാർവ്വലൗകീകമാണെന്നും ഗുരു സന്ദേശത്തെ ഉൾക്കൊണ്ട് കഴിഞ്ഞാൽ ഇന്നത്തെ സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരി പറഞ്ഞു. എസ്എൻഡിപി യോഗം പുല്ലാളൂർ ശാഖയുടെ പത്താമത് വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
ശാഖാ പ്രസിഡൻ്റ് കെ വി ഭരതൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം സoഘടനാ സന്ദേശം നൽകി.
വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവിമലേശൻ, പി കെ വിമലേശൻ, വിലാസിനി ചെറുവലത്ത്, ശോഭ സോമനാഥൻ, കോമളം കരിയാടുമ്മൽ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ശിവദാസൻ എൻ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം മോഹനൻ പുറായിൽ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us