കുർബാനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കുതിര ഫിറോസിനെ മാഹി പോലീസ് അറസ്റ്റ് ചെയ്തു

New Update

publive-image

മാഹി:സെന്റ് തെരേസ ദേവാലയത്തിൽ നിന്നും കുർബാനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ മോഷണം നടത്തിയ കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കുതിര ഫിറോസിനെ മാഹി പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കേരള തമിഴ്നാട് സംസ്ഥനങ്ങളിലെ നിരവധി മോഷണ കേസ് പ്രതിയാണ്. നിരവധി സി സി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് ഒടുവിലാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തതത്.

Advertisment

ജനുവരി 14 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രാർത്ഥനയ്ക്ക് എന്ന വ്യാജേന ദേവാലയത്തിൽ കടന്ന് അപ്പവും വീഞ്ഞും ഭക്തർക്ക് നൽകാൻ ഉപയോഗിക്കുന്ന പീലാസയും മറ്റും അടങ്ങുന്ന വസ്തുകളാണ് ഇയാൾ മോഷണം ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതി കുറ്റസമ്മതം നടത്തിയത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ തെരുമഹാ ശിവക്ഷേത്രക്കുളത്തിൽ മാഹി പോലീസ് നടത്തിയ പരിശോധനയിലാണ് മോഷണ മുതൽ കണ്ടെത്തിയത്.

മാഹി എസ് പി രാജശങ്കർ വെള്ളാട്ടിന്റെ പ്രത്യേകം നിർദ്ദേശപ്രകാരം മാഹി സി ഐ ശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി അറസ്റ്റിലായത്. അന്വേഷണ സംഘത്തിൽ മാഹി എസ് ഐ റീന മേരി ഡാവിഡ്, എ എസ് ഐ മാരായ കിഷോർ കുമാർ കെ , പി വി പ്രസാദ്, എം സരോഷ്, സതീശന്‍ എൻ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് സി വി തുടങ്ങിയവർ ഉണ്ടായിരുന്നു. മാഹി കോടതി പ്രതിയെ മാഹി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Advertisment