New Update
/sathyam/media/post_attachments/m9kW5nAnmhtW2apymTwD.jpg)
കോഴിക്കോട്: കോഴിക്കോട്ടെ മുതിർന്ന ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകനും എസ്ആർപിയുടെയും ജെഎസ്എസിൻ്റെയും ജില്ലാ സെക്രട്ടറിയും എസ്എൻഡിപി യോഗം ഡയറക്ടറും ആയിരുന്ന സി.പി കുമാരൻ്റെ നവതി ആഘോഷം ജനവരി 22 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
Advertisment
കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. മുൻ മേയർ സിജെ റോബിൻ മുഖ്യാതിഥിയായിരിക്കും. മുൻ എസ്എൻഡിപി യോഗം കൗൺസിലർ എ.പി മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും നന്ദകുമാർ മൂടാടി ആശംസാ പ്രസംഗവും നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us