/sathyam/media/post_attachments/UjNWq4Cln8ytw4B1PjTw.jpg)
കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ സൗജന്യ ലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനം ഡോ: ഷാഹിദ് അമിൻ (അസോസിയേറ്റ് പ്രൊഫസർ, ഐടിഎം യൂണിവേഴ്സിറ്റി, ഗ്വാളിയോർ) നിർവ്വഹിച്ചു.
ഉദ്ഘാടകൻ ഉദ്ഘാടന പ്രസംഗത്തിനിടെ ഇംഗ്ലീഷിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസ്തുത കോഴ്‌സിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ജനുവരി 20ന് വൈകീട്ട് 9.30ന് സൂം മീറ്റ് വഴി നടന്ന ചടങ്ങിൽ അബ്ദുൽ അമീർ സ്വാഗതമർപ്പിച്ചു.
എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി, റഫീഖ് ഇസ്മയിൽ നന്ദിയും അറിയിച്ചു. ജോമി വട്ടോളി, ശരത് വി.എസ്, പ്രവീൺ വി, മഞ്ജു പി.ആർ എന്നിവരും പങ്കെടുത്തു.
എൻസിഡിസി സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us