/sathyam/media/post_attachments/tMFCMfYkTAKm3xz3w4OT.jpg)
സിആർയുഎയുടെ ആഭിമുഖ്യത്തിൽ തീവണ്ടി യാത്രക്കാരുടെ സ്റ്റേഷൻതല സമിതി രൂപീകരണം കേരള റീജിയൻ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി ഉദ്ഘാടനം ചെയ്യുന്നു. ജിനീഷ് ജോണി കാളൻ, ടി.രാമൻകുട്ടി, വയലൂർ നാരായണൻ ഗോപാലകൃഷ്ണൻ.വി, കണ്ണൻ നെല്ലായി എന്നിവർ സമീപം
കോഴിക്കോട്: കേരളത്തിൽ പ്രത്യേകിച്ചും ഹൃസ്വ - ദീർഘദൂര തീവണ്ടി യാത്രക്കാരുടെ ദുരിതം അനുദിനം പെരുകി വരുന്ന സാഹചര്യത്തിൽ റെസിഡന്റ് അസോസിയേഷൻ മാതൃകയിൽ സ്റ്റേഷൻതല സമിതികൾ രൂപീകരിച്ചു പ്രവർത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ നെല്ലായി റെയിൽവേ സ്റ്റേഷൻ ഉപയോക്താക്കളുടെ സ്റ്റേഷൻ തല രൂപീകരണ യോഗം ചേർന്നു.
നിർത്തലാക്കിയ പാസഞ്ചർ- മെമ്മു സ്റ്റോപ്പുകൾ നെല്ലായി റെയിൽവേ സ്റ്റേഷനിൽ പുനരാരംഭിക്കണം. ഹാൾട്ട് സ്റ്റേഷനുകളിലും കുറ്റിപ്പുറം, താനൂർ ഉൾപ്പെടെയുള്ള പല സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ യാത്രക്കാർക്ക് പ്രാഥമിക സൗകര്യം പോലും റെയിൽവേ ഏർപ്പെടുത്തിയിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ ശുചീകരണ പ്രവർത്തനം യഥാസമയം നടത്തുന്നില്ല. ഈ സാഹചര്യത്തിൽ സ്റ്റേഷൻതല സമിതികൾ രൂപീകരിച്ച് യാത്രക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ നെല്ലായി ജംഗ്ഷനിൽ വി.എം ബിൽഡിങ്ങിൽ ചേർന്ന യോഗം തീരുമാനിച്ചു.
/sathyam/media/post_attachments/zXlbJAFbfLnz0CheWd7o.jpg)
നെല്ലായി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.രാമൻകുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ തല കമ്മിറ്റി രൂപീകരണ യോഗം സി ആർ യു എ കേരള റീജിയൻ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. തീവണ്ടി യാത്രക്കാരുടെ പ്രശ്നങ്ങൾ റസിഡൻസ് അസോസിയേഷൻ മാതൃകയിൽ സ്റ്റേഷൻതല സമിതികൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടകൻ യോഗത്തിൽ വിശദീകരിച്ചു.
പല യാത്രക്കാരിൽ നിന്നും ലഭിച്ച പരാതികൾ റെയിൽവേ ഉന്നത അധികാരികൾക്ക് യഥാസമയം സമർപ്പിച്ച് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നു. നെല്ലായി റെയിൽവേ സ്റ്റേഷൻ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ജിനീഷ് ജോണി കാളൻ, ഗോപാലകൃഷ്ണൻ വി, വയലൂർ നാരായണൻ കണ്ണൻ നെല്ലായി എന്നിവർ യോഗത്തിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us