കൊടിയത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നടത്തി

New Update

publive-image

കൊടിയത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസിന്റെ യൂണിറ്റ് തല രൂപീകരണ മണ്ഡലതല ഉത്ഘാടനം ഗോതമ്പറോഡ് ലീഡർ ഭവനിൽ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ അധ്യക്ഷനായ ചടങ്ങിൽ സുഫിയാൻ ചെറുവാടി, ബഷീർ പുതിയോട്ടിൽ, സുബ്രമണ്യൻ മാട്ടുമുറി, സുബ്രമണ്യൻ കുളങ്ങര, രമേശ് തുടങ്ങിയവർ സംസാരിച്ചു.

Advertisment

യൂണിറ്റ് പ്രസിഡന്റ് ആയി സിദാനും സെക്രെട്ടറിയായി നൗഷാദ് അലിയും അടങ്ങുന്ന 8 അംഗ സമിതിയെ തെരെഞ്ഞെടുത്തു. ഷഫീക് കുളങ്ങര സ്വാഗതവും നൗഷാദ് അലി നന്ദിയും പറഞ്ഞു. ഇർഷാദ് ജിറോഡ്, നഹാസ്, ഷമീം, ശിഹാബ്, റബിൽ, നൗഷാദ് നാണി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. റിനീഷ്, ശാലു, മാണി, നൗഫൽ, രതീഷ്, അനിൽ, നിസാർ എന്നിവർ പങ്കെടുത്തു.

Advertisment