/sathyam/media/post_attachments/talbLwccHj3nXKwH8evr.jpg)
കോഴിക്കോട്: സാമൂഹ്യ പ്രതിബദ്ധതയുടെ മഹനീയ മാതൃകയുമായി തലക്കനവും ജാഢകളും ഏതുമില്ലാതെ കോഴിക്കോടിൻ്റെ കലാ പാരമ്പര്യത്തിൻ്റെ ഗരിമയും എളിമയും ഉയർത്തി പിടിച്ചുകൊണ്ട് പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിലെ വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് അനർഘ നിമിഷങ്ങൾ സമ്മാനിച്ച് കോഴിക്കോട്ടെ നാടക- ടിവി - സിനിമാ താരങ്ങളും സാംസ്കാരിക പ്രവർത്തകരും അണിചേർന്ന് 74 മത് റിപ്പബ്ലിക് ദിനാഘോഷത്തെ അവിസ്മരണീയമാക്കി.
/sathyam/media/post_attachments/Ds7MJF2w0SMVosJTFBhW.jpg)
' മുള്ളും പൂവും' എന്ന ഷോർട്ട് ഫിലിമിൻ്റെ ടൈറ്റിൽ പ്രകാശനത്തോടനുബന്ധിച്ചായിരുന്നു കോഴിക്കോടൻ ചങ്ക് സ് കലാകാര കൂട്ടായ്മയുടെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ വെച്ച് വൈവിധ്യമാർന്ന കലാവിരുന്ന് സംഘടിപ്പിച്ചത്.
അനാഥമന്ദിരത്തിലെ ആനന്ദവന ത്തിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് സംവിധായകനും പ്രമുഖ നാടകപ്രവർത്തകനുമായ ഗിരീഷ് പി സി പാലം ഷോർട്ട് ഫിലിമിൻ്റെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.
/sathyam/media/post_attachments/wEwXJBRFgMwkWfgyXMJT.jpg)
സിനിമാ നടൻ ദേവരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അനിൽ ബാബു, കബനി, വിജേഷ്, ഭാനുപ്രകാശ് ,പുവർ ഹോംസ് സൊസൈറ്റി ഭാരവാഹികളായ സുധീഷ് കേശവപുരി, ഷനൂപ് താമരക്കുളം, എ കെ സച്ചിൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഗാനമേളയും വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us