/sathyam/media/post_attachments/xIwwkfg5WdP71LwafaMP.jpg)
കോഴിക്കോട്: കേരളത്തിന്റെ പൊതുവെയും, മലബാറിന്റെ പ്രത്യേകിച്ചും സമഗ്ര വികസനത്തിന് വിവിധ സംഘടനകളുടെ സഹകരണത്തോടെ ഫലപ്രദമായ ഇടപെടൽ യഥാസമയം നടത്തുന്നതിന്ന് നേതൃത്വം നൽകുന്ന എം.ഡി.സി. പ്രസിഡന്റ് ഷെവലിയാർ സി. ഇ. ചാക്കുണ്ണിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
കക്ഷി, രാഷ്ട്രീയത്തിന് അതീതമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ, ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യുസേർസ് അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ഈ ആദരവ് നൽകുന്നത്.
/sathyam/media/post_attachments/2uO87AdCM7GfdsR8ttkF.jpg)
കോഴിക്കോട് ഉദയം ഫോമിലെയും, ഹോം ഓഫ് ലവ് എന്ന സ്ഥാപനത്തിലെയും ക്രിസ്തുമസ് - നവവത്സര ആഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആണ് ഇദ്ദേഹത്തിന്റെ ജീവകാരുണ്യ - സേവന പ്രവർത്തനങ്ങളെ പറ്റി കൂടുതൽ മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ 74ആം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള രാജഭവനിൽ നടത്തിയ "അറ്റ് ഹോം" പരിപാടിയിലാണ് ചാക്കുണ്ണിയെ ഉപഹാരം നൽകി പൊന്നാട അണിയിച്ച് ഗവർണർ ആദരിച്ചത്.
പ്രമുഖരായ പല മുഖ്യമന്ത്രിമാരുടെയും - മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഉൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരള രാജ് ഭവനിൽ തന്നെയും ആദരിക്കാൻ സന്മനസ്സ് കാണിച്ച കേരള ഗവർണർക്ക് മറുപടി പ്രസംഗത്തിൽ ചാക്കുണ്ണി സ്നേഹാദരപൂർവ്വം നന്ദി അറിയിച്ചു.
/sathyam/media/post_attachments/UF4hqYNp630qRKkhF4tn.jpg)
ഇത് തനിക്ക് വ്യക്തി പരമായ ആദരവല്ലെന്നും സംഘടനകളിലെ ഓരോ അംഗങ്ങൾക്കും, സഹകരിച്ചവർക്കും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആദരവ് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും, പ്രോത്സാഹനവുമാണെന്നും പറഞ്ഞു.
രേഷ്മ ആരിഫ്, എഡിസി. ലെഫ്റ്റനെന്റ് അനുജ് ശർമ്മ ഐ.എൻ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ടു ഗവർണർ ഉദ്യോഗസ്ഥരായ കെ. രാജ്മോഹൻ, അനിൽകുമാർ സിംഗ്, ഡെപ്യൂട്ടി സെക്രട്ടറി ആർ.കെ. മധു, പബ്ലിക് റിലേഷൻ ഓഫീസർ എസ്.ഡി. പ്രിൻസി എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us