/sathyam/media/post_attachments/zLDSFUJYjRWbWXngDkQa.jpg)
ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവമ്പാടി മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ ഉദ്‌ഘാടനം ചെയ്യുന്നു
മുക്കം: പോലീസ് സംഘ്പരിവാർ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ. ബി.ബി.സി ഡോക്യൂമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെയും, മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർക്ക് നേരെയുമുള്ള പോലീസ് സമീപനം സംഘ് പരിവാർ ദാസ്യപണിയാണ് വ്യക്തമാക്കുന്നത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവമ്പാടി മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ്.പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി ആശംസകൾ അർപ്പിച് സംസാരിച്ചു.
ഫെബ്രുവരി 5 ന് നടക്കുന്ന ജില്ലാ ജനറൽ കൗണ്സിലിലേക്കുള്ള മണ്ഡലം പ്രതിനിധികളെയും, 2023 - 24 കാലയളവിലേക്കുള്ള മണ്ഡലം കമ്മിറ്റിയേയും സമ്മേളനത്തിൽ വെച് തിരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആയിഷ, ജനറൽ കൗണ്സിൽ അംഗം അഫ്‌സൽ പുല്ലാളൂർ എന്നിവർ ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു. ആയിഷ നൂൻ റംസാൻ സ്വാഗതം പറഞ്ഞു. അൻഷാദ്, നശീത്ത്, മുഹ്‌സിന, അദ്നാൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us