/sathyam/media/post_attachments/Bfb002BspmVBDav1ljic.jpg)
മ​രു​ത​റോ​ഡ്: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ല്ലേ​പ്പു​ള്ളി തെ​ക്കു​മു​റി ജ​ഗ​ദീ​ഷി​നെ (20) ആണ് അറസ്റ്റ് ചെയ്തത്. ക​സ​ബ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.
2022 ഒ​ക്​ടോ​ബ​ര്‍ മു​ത​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളിലെ​ത്തി​ച്ച് പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പിക്കുകയായിരുന്നു. മൊ​ബൈ​ൽ ഫോണി​ലൂ​ടെ പരിചയം സ്ഥാ​പി​ച്ച് പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ ശേ​ഷ​മാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. തുടർന്ന്, പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​കെ. രാ​ജേ​ഷ്, ടി.​എ. ഷാ​ഹു​ൽ ഹ​മീ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ ഉ​ദ​യ​പ്ര​കാ​ശ്, നി​ഷാ​ദ്, ഷി​ജി, മാ​ർ​ട്ടി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ത​ഞ്ചാ​വൂ​രി​ൽ​ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us