New Update
/sathyam/media/post_attachments/jU9jHuHB0A8hlgGYiKeo.jpg)
കോഴിക്കോട്: നിയമം ലംഘിച്ച് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ അഭ്യാസം. ബസിടിക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
Advertisment
മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ഹെൽമറ്റില്ലാതെ മൂന്ന് പെൺകുട്ടികളാണ് ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് വിഡിയോയിൽ കാണാം.
ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തുകയും വിദ്യാർത്ഥിനികളെ കണ്ട് ഡ്രൈവർ ബസ് ബ്രേക്കിട്ടതിനാൽ വലിയ അപകടം ഒഴിവാവുകയുമായിരുന്നു. ബാലൻസ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും നടക്കാത്ത മട്ടിൽ പോകുന്ന വിദ്യാർത്ഥികളെയും ദൃശ്യങ്ങളിൽ കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us