ഇംഗ്ലീഷ് ഭാഷയുടെ സവിശേഷത പരിചയപ്പെടുത്തി "ഔർ ഇംഗ്ലീഷ് " പ്രകാശനം ചെയ്തു

New Update

publive-image

റിട്ട. പ്രൊഫ. ഇ. വേലായുധൻ രചിച്ച "ഔർ ഇംഗ്ലീഷ്" എന്ന പുസ്തകം മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. കെ. ജയകുമാറിൽ നിന്നും മീൻചന്ത ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് റിട്ട. പ്രൊഫ. ഡോ. പത്മകുമാരി പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു

Advertisment

കോഴിക്കോട്: റിട്ട. പ്രൊഫ. ഇ. വേലായുധൻ രചിച്ച "ഔർ ഇംഗ്ലീഷ്" (Our English) എന്ന പുസ്തകം പ്രകാശനം ചെയ്തു. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവ്വകലാശാല വൈസ് ചാൻസിലറും ഗാന രചയിതാവുമായ ഡോ. കെ. ജയകുമാറിൽ നിന്നും മീൻചന്ത ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് റിട്ട. പ്രൊഫ. ഡോ. പത്മകുമാരി പുസ്തകം ഏറ്റുവാങ്ങിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ഇംഗ്ലീഷ് പരിജ്ഞാനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാവുമെന്ന്  ജയകുമാർ പറഞ്ഞു. മീഞ്ചന്ത ഗവ. ആർട്സ് ആൻ്റ് സയൻസ് കോളജ് പ്രൊഫസറായിരുന്നു വേലായുധൻ. മലയാളം വിശദീകരണത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഗവ. ആർട്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ശ്രീ ഗോകുലം ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വി.ജി, ഗുരുവായൂരപ്പൻ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. രതീദേവി തമ്പാട്ടി, സാമൂതിരി സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ ഹരി രാജ പി.സി, ശ്രീരാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ.ജി. എന്നിവർ സംസാരിച്ചു.

ഗ്രന്ഥകർത്താവ് ഇ.വേലായുധൻ മറുപടി പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും  അധ്യാപകരുടെയും ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് "ഔർ ഇംഗ്ലീഷ്" എന്ന പുസ്തകം രചിച്ചതെന്ന് അദേഹം വേലായുധൻ പറഞ്ഞു.

മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഡാനിഷ്. ഇ. സ്വാഗതവും സുബ്രഹ്മണ്യൻ കല്ലായി നന്ദിയും പറഞ്ഞു.

Advertisment