പ്രണയം നിരസിച്ചു; കോഴിക്കോട് താമരശ്ശേരിയിൽ യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് അറസ്റ്റിൽ

New Update

publive-image

കോഴിക്കോട്: താമരശ്ശേരിയിൽ പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്ത് (34) ആണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്യുന്നത്.

Advertisment

ഒരു ലിറ്റർ പെട്രോളും ലൈറ്ററുമായിയാണ് ഇയാൾ യുവതിയുടെ വീട്ടിൽ എത്തുന്നത്. എന്നാൽ വീട്ടിലേക്ക് ഇയാൾ ക‍യറി വരിന്നത് കണ്ട് അമ്മ വീടിന്‍റെ വാതിൽ അടച്ചതിനാൽ വീടിനക്കത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുക്കാറാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ‌ ഏൽപ്പിക്കുന്നത്. ഇയാൾ‌ മുന്‍പും പൊൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇയാൾ യുവതിയോട് പ്രണയഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ ഇത് നിരസിതച്ചതോടെ ഇ‍യാൾ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഇയാൾ മുന്‍പും യുവതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം പരാജയപ്പെട്ടതിനാലാണ് ഇത്തവണ പെട്രോളും ലൈറ്ററുമായി എത്തിയത്.

Advertisment