/sathyam/media/post_attachments/XPD0F4N0aau8T0cGIE7s.jpg)
കോഴിക്കോട്: പൊതു വികാരം മാനിച്ചും, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് എംഡിസി, സിജിഡിഎ ഉൾപ്പെടെയുള്ള സംഘടനകളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചും സംസ്ഥാനങ്ങൾ സമ്മതിച്ചാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനത്തെ ജിഎസ്‌ടി മേഖല പരാതി പരിഹാര സമിതി, സംസ്ഥാന - ജില്ലാ ജിഎസ്‌ടി ഫെസിലിറ്റേഷൻ സമിതി അംഗങ്ങളായ ഷെവ. സി.ഇ. ചാക്കുണ്ണി, അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ എന്നിവർ സ്വാഗതം ചെയ്തു.
2017 ജൂലൈ 1ന് ജിഎസ്‌ടി നടപ്പാക്കുമ്പോൾ ഭാരതത്തിൽ ഉടനീളം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരേ സർവീസ് ചാർജ്, ഒരേ വില, ഒരേ നികുതി എന്ന വാഗ്ദാനമാണ് നൽകിയത്. വൈകിയാണെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നത് മൂലം സമസ്ത മേഖലകൾക്കും പ്രത്യേകിച്ച് ഉപഭോക്ത സംസ്ഥാനമായ കേരളത്തിന് കൂടുതൽ ആശ്വാസകരമാകും.
ഇന്ധന നികുതിയുടെയും സെസ്സിന്റെയും പേരിൽ കേരളത്തിൽ നടക്കുന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും, സംസ്ഥാനങ്ങൾ തമ്മിലുള്ള വിലയിലെ അന്തരത്തിനും അറുതി വരുത്തും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി 2023 ഫെബ്രുവരി 18ന് ദില്ലിയിൽ ചേരുന്ന 49 -ാം കേന്ദ്ര ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ യോജിച്ച അനുകൂല നിലപാടെടുത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാനുള്ള തീരുമാനമെടുക്കണമെന്ന് അവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us