വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി മുക്കം എംഎഎംഒ കോളേജ് ഗ്ലോബൽ അലുംനി

New Update

publive-image

മുക്കം എംഎഎംഒ കോളേജ് ഗ്ലോബല്‍ അലുംനി കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അബൂബക്കര്‍ ചാലിലിന് പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍, ട്രഷറര്‍ എം.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈമാറുന്നു

Advertisment

മുക്കം:എംഎഎംഒ കോളേജ് ഗ്ലോബല്‍ അലുംനി കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. കമ്മിറ്റിയുടെ ഇന്ത്യ, യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് സമാഹരിച്ചത്.

ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ലക്ഷം രൂപ 30 വിദ്യാർത്ഥികൾക്കാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിതരണം ചെയ്യുന്നത്. വരുംവര്‍ഷങ്ങളിലും തുടരുവാനുള്ള ആലോചനയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് വേദിയില്‍ വെച്ച് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അബൂബക്കര്‍ ചാലില്‍ ഗ്ലോബൽ അലുംനി പ്രസിഡന്റ് അഡ്വ. മുജീബുറഹ്‌മാന്‍, ട്രഷറര്‍ എം.എ. ഫൈസല്‍ എന്നിവരില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് തുക ഏറ്റുവാങ്ങി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹര്‍.

Advertisment