/sathyam/media/post_attachments/2A1EVvPQ9umqY9PshsO9.jpg)
റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ചില തീവണ്ടികൾ പൂർണ്ണമായും ഭാഗികമായും ക്യാൻസൽ ചെയ്യുന്ന സാഹചര്യത്തിൽ യാത്ര സൗകര്യത്തിന് ബദൽ സംവിധാനം ആവശ്യപ്പെട്ട് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഐ ആർ എസ് എസ് ന് സി ആർ യു എ പ്രസിഡന്റ് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, എംവിആർ ക്യാൻസർ സെന്റർ സിഇഒ ഡോക്ടർ എഎൻ.കെ. മുഹമ്മദ് ബഷീർ എന്നിവർ നിവേദനം സമർപ്പിക്കുന്നു
കോഴിക്കോട്: ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ കാരണം 17 തീവണ്ടികൾ; കേരളത്തിലോടുന്ന ജനശതാബ്ദി, കണ്ണൂർ-എറണാകുളം ഇന്റർ സിറ്റി, മെമു ട്രെയിൻ ഉൾപ്പെടെ പൂർണ്ണമായും ഭാഗികമായും റദ്ദ് ചെയ്യുന്നത് മൂലം യാത്രാക്ലേശം കേരളത്തിൽ പൊതുവെയും പ്രത്യേകിച്ച് മലബാറിലും പതിന്മടങ്ങ് വർദ്ധിച്ചു.
ഇതുമൂലം തീവണ്ടികളിൽ വൻ തിരക്കാണ്. അറ്റകുറ്റപ്പണികൾ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇതുമൂലം ഉണ്ടാകുന്ന യാത്ര ദുരിതത്തിന് അടിയന്തര ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഈ ആവശ്യങ്ങൾ നേടുന്നതിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയൻ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി, എംവിആർ ക്യാൻസർ സെന്റർ സി.ഇ.ഒയും സെക്രട്ടറിയുമായ ഡോക്ടർ എൻ.കെ. മുഹമ്മദ് ബഷീറും, പാലക്കാട് ഡിവിഷണൽ മാനേജറുടെ കാര്യാലയത്തിൽ വച്ച് മാനേജർ ത്രിലോക് കോത്താരി ഐ ആർ എസ് എസ്, പബ്ലിക് റിലേഷൻ ഓഫീസർ ബി. ദേവ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നിവേദനം നൽകി ചർച്ച നടത്തി.
അറ്റകുറ്റപ്പണികൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വേഗത്തിൽ പൂർത്തീകരിക്കുക. തിരക്കുള്ള വണ്ടികളിൽ കൂടുതൽ കമ്പാർട്ട്മെന്റ് അനുവദിച്ചും, മെമു യാത്രക്കാർക്ക് സൗകര്യപ്രദമായ സമയമാക്കി പുനർ ക്രമീകരിക്കുക, 22651/52 ചെന്നൈ പാലക്കാട് എക്സ്പ്രസ്സിന് കൊല്ലംകോട് സ്റ്റോപ്പ് അനുവദിക്കുക, മെഡിക്കൽ കോളേജ്, എം വി ആർ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലേക്ക് വരുന്ന രോഗികൾക്കും, കൂടെ വരുന്നവർക്കും , പരിസരവാസികൾക്കും ഏറ്റവും ഉപകാരപ്രദമായ ദേവഗിരി റെയിൽവേ റിസർവേഷൻ കൗണ്ടർ എല്ലാദിവസവും പ്രവർത്തിക്കുക, കടലുണ്ടി തീവണ്ടി പാലം തകർന്നപ്പോൾ ഹ്രസ്സദൂര ലിങ്ക് - പാസഞ്ചർ ട്രെയിനുകൾ അഡീഷണലായി ഓടിച്ചിട്ടും, കെഎസ്ആർടിസി റെയിൽവേയുമായി സഹകരിച്ച് ലിങ്ക് ബസ് സർവീസ് ഏർപ്പെടുത്തിയ മാതൃകയിൽ പോയന്റ് ടു പോയന്റ് ബസ് സർവീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനം നൽകി ചർച്ചയിൽ അഭ്യർത്ഥിച്ചത്.
/sathyam/media/post_attachments/JvGwTn5OM7BZ8LG0hoCy.jpg)
നിവേദനത്തിലെ ആവശ്യങ്ങൾ പാലക്കാട് ഡിവിഷൻ തലത്തിൽ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാം എന്നും മറ്റ് ആവശ്യങ്ങൾ മേലാധികാരികളെ അറിയിക്കാമെന്നും ജനറൽ മാനേജർ ത്രിലോക് കോത്താരി നിവേദന സംഘത്തെ അറിയിച്ചു.
കേരള റെയിൽവേ പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതി അപകടങ്ങൾ കുറയ്ക്കാൻ തീവണ്ടി യാത്രക്കാർക്ക് വേണ്ടിയുള്ള ബോധവൽക്കരണ മാസാചരണം സഫലമീ യാത്ര പദ്ധതിക്ക് സി ഐ ആർ യു എ നൽകുന്ന സഹകരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർന്നും യാത്ര സംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us