കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സലൂണിലേക്ക് ഇടിച്ചു കയറി അപകടം

New Update

publive-image

കോഴിക്കോട്:വെള്ളിമാടുകുന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബ്യൂട്ടി സലൂണിലേക്ക് ഇടിച്ചു കയറി അപകടം. സലൂണിന്റെ ചില്ലുകൾ തകർന്നു. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെയായിരുന്നു സംഭവം.

Advertisment

ഓട്ടോറിക്ഷയുടെ മുൻഭാഗം അപകടത്തില്‍ തകർന്നു. അപകട സമയത്ത് ബ്യൂട്ടി സലൂണിനുള്ളിൽ നാലു പേർ ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. രണ്ടു പേർ ഇരുന്ന ഭാഗത്തേക്കാണ് ചില്ലുകൾ തകർത്ത് ഓട്ടോ എത്തിയത്. സലൂണിന് 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

ചേവായൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡ്രൈവർ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Advertisment