New Update
/sathyam/media/post_attachments/ZYVD3yoffIxjeFt2m0qy.jpg)
കോഴിക്കോട്: കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്.
Advertisment
കോഴിക്കോട് നഗര മധ്യത്തിൽ മാനാഞ്ചിറയിൽ വെച്ചാണ് അപകടം നടന്നത്. ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us