New Update
/sathyam/media/post_attachments/4neUR6Rk3Dzktj4JCX4f.jpg)
കോഴിക്കോട്: കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോവൂർ പുല്ലൂരാംപാറ ചന്തലാടിക്കൽ ടോമിയുടെ മകൻ അമൽ ടോമി(27) ആണ് മരിച്ചത്.കോഴിക്കോട് പെരുവണ്ണാമുഴി റിസർവോയറിൽ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
Advertisment
അമലിന്‍റെ ഭാര്യ മീരയുടെ കല്ലാനോടുള്ള മുറിഞ്ഞകല്ലേൽ വീട്ടിലെത്തിയതായിരുന്നു അമൽ. ഇവിടെ വച്ച് വീട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ചുഴിയിൽ അകപ്പെട്ട അമലിനെ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കല്ലാനോട് മുറിഞ്ഞകല്ലേൽ കുടുംബാംഗം മീര ബേബിയാണ് ഭാര്യ. അമ്മ റെജിൽ സഹോദരി അഞ്ജു. അമൽ ടോമിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ദേവഗിരി സെന്‍റ് ജോസഫ്സ് പള്ളിയിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us