കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബസില്‍ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവം; രണ്ട് വർഷത്തോളം വാരാണസിയില്‍ പ്രതി ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തില്‍

New Update

publive-image

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബസില്‍ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ കേസിലെ പ്രതി ഇന്ത്യേഷ് കുമാര്‍ പിടിയിൽ. ഇയാൾ രണ്ട് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞത് വാരാണസിയില്‍ സന്യാസി വേഷത്തില്‍.

Advertisment

2021 ജൂലൈ നാലിനാണ് വീടുവിട്ടിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ചേവായൂരില്‍ ബസില്‍ വെച്ച്‌ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് പന്തീര്‍പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ് കുമാര്‍. സംഭവത്തിനു ശേഷം നാടുവിട്ട ഇന്ത്യേഷ് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളില്‍ വേഷം മാറി താമസിച്ചു.

പൊലീസ് പിന്നാലെ എത്തിയെങ്കിലും ഇയാള്‍ വെട്ടിച്ച്‌ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടുത്തെ സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു.

പൊലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതി നീണ്ട ഇടവേളക്ക് ശേഷം നാട്ടിലേക്ക് വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇന്ത്യേഷ് കുമാര്‍ സഞ്ചരിച്ച ട്രെയിനില്‍ കയറിയ പൊലീസ് സേലത്ത് വെച്ച്‌ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisment