യു.എ.ഖാദർ സ്മാരക താളിയോല പുരസ്കാരം വിതരണം ചെയ്തു

New Update

publive-image

കോഴിക്കോട്: 'താളിയോല സാംസ്കാരിക സമിതി ' യുവ എഴുത്തുകാർക്കായി സംസ്ഥാനടിസ്ഥാനത്തിൽ സംഘടിപ്പിച്ച കഥാമൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എം.എ. ബൈജുവിനും രണ്ടാം സ്ഥാനം ലഭിച്ച ഷൈൻ ഷൗക്കത്തലിക്കും എൻ.ഇ.ബാലകൃഷ്ണ മാരാർ ഹാളിൽ സംഘടിപ്പിച്ച കഥാ സായാഹ്നത്തിൽ പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ യു.എ.ഖാദർ സ്മാരക താളിയോല പുരസ്കാരം വിതരണം ചെയ്തു.

Advertisment

publive-image

മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ വലിയ എഴുത്തുകാരനായിരുന്നു യു.എ.ഖാദർ എന്നും പുതിയ ആശയങ്ങൾ കണ്ടെത്തി നിരന്തരം എഴുതി കൊണ്ട് വായനക്കാരെ കൂടെ നിർത്താൻ പുതിയ എഴുത്തുകാർ ശ്രദ്ധിക്കണമെന്ന് യു.കെ. കുമാരൻ പറഞ്ഞു.

publive-image

ചടങ്ങിൽ താളിയോല സാസ്കാരിക സമിതി പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ സമിതി സെക്രട്ടറി കെ.ജി.രഘുനാഥ് 'കഥയും കാലവും ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ.എഫ്. ജോർജ്, എം.എ.ഷഹനാസ്, യു.എ. ഫിറോസ്, മോഹനൻ പുതിയോട്ടിൽ, സി.പി.എം. അബ്ദു റഹിമാൻ, വി.ചന്ദ്രശേഖരൻ, വി.പി.സനീബ് കുമാർ, വെളിപാലത്ത് ബാലൻ, സാബു മാത്യു എന്നിവർ പ്രസംഗിച്ചു.

അവാർഡ് ജേതാക്കളായ എം.എ. ബൈജു, ഷൈൻ ഷൗക്കത്തലി മറുപടി പ്രസംഗം നടത്തി. താളിയോല സാംസ് കാരിക സമിതി പ്രസിഡൻറ് പി.ഐ. അജയൻ , 9446407893

Advertisment