New Update
/sathyam/media/post_attachments/H1bU7MDaFXN9MhEosbDB.jpg)
പ്രധാനമന്ത്രി ജൻ ഔഷധി വാർഷികം വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിലേക്ക് മരുന്നുകൾ നൽകി കോർപ്പറേഷൻ കൗൺസിലർ സി പി സുലൈമാൻ നിർവ്വഹിക്കുന്നു.
Advertisment
കോഴിക്കോട് : പ്രധാനമന്ത്രി ജൻ ഔഷധി വാർഷികത്തോടനുബന്ധിച്ച് വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് മാതൃ ശക്തി സമ്മാൻ സംഘടിപ്പിച്ചു. അനാഥ മന്ദിരത്തിലെ അന്തേവാസികൾക്ക് ആവശ്യമായ പോഷകാഹാരങ്ങളും മരുന്നുകളും ചടങ്ങിൽ വെച്ച് കൈമാറി.
/sathyam/media/post_attachments/pKkaLX2R3smZhYkqkBbm.jpg)
കോർപ്പറേഷൻ കൗൺസിലർ സി പി സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. മരുന്ന് കമ്പനികളുടെ ചൂഷണങ്ങൾക്കെതിരെ സാധാരണക്കാർക്ക് ഒരു കൈത്താങ്ങാണ് ജൻ ഔഷധിയെന്ന് അദ്ദേഹം പറഞ്ഞു. അനാഥ മന്ദിരം സെക്രട്ടറി സുധീഷ് കേശവപുരി മരുന്നുകൾ ഏറ്റ് വാങ്ങി.
/sathyam/media/post_attachments/ZVJTANdU3RBVXl1Kzw06.jpg)
ചടങ്ങിൽ രശ്മിത്ത് കെ അധ്യക്ഷത വഹിച്ചു. ബാബു പൂതമ്പാറ മുഖ്യപ്രഭാഷണം നടത്തി. കിഷോർ കുമാർ സി പി, സുധീഷ് കേശവപുരി, സി പി വിജയ കൃഷ്ണൻ, സച്ചിൻ എകെ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us