/sathyam/media/post_attachments/2yU1X4irkZR3UTVrd6v0.jpg)
കോഴിക്കോട്:കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ 60 വയസ്സുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടറെ സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തികഞ്ഞ കാടത്തമാണ്. ഇതിനെ കെജിഎംസിടിഎ സംസ്ഥാനനേതൃത്വം ശക്തമായി അപലപിച്ചു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ സിടി സ്കാൻ റിപ്പോർട്ട് വൈകിയെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകർക്കുകയും തുടർന്ന് കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണ്.
ആശുപത്രി സംരക്ഷണ നിയമപ്രകാരം, ഹൈക്കോടതി ഉത്തരവിന് അനുസൃതമായി പോലീസ് നടപടികൾ ശുഷ്കാന്തിയോടെ നടപ്പിലാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് നടപടികൾ എത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
പ്രതിഷേധ സൂചകമായി നാളെ എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ 11.30 മുതൽ 12.30 വരെ പ്രതിഷേധ പ്രകടനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യാത്ത പക്ഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒപി ബഹിഷ്കരണവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
കുറ്റവാളികളെ അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിക്കാത്ത പക്ഷം കെജിഎംസിടിഎ, ഐഎംഎ യുമായി ചേർന്ന് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുംമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡോ നിർമ്മൽ ഭാസ്കർ, ജനറൽ സെക്രട്ടറി ഡോ. ടി. റോസ്‌നാരാ ബീഗം എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us