/sathyam/media/post_attachments/Nw4nqA1pUF1oKjZklnsq.jpg)
കോഴിക്കോട് : പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തനിക്കയച്ചുവെന്ന് പറയപ്പെടുന്ന കത്ത് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരന്‍.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയുമെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം എന്ന് പറഞ്ഞാല്‍ നിര്‍ത്തും. പാര്‍ട്ടിയ്ക്കകത്ത് പ്രവര്‍ത്തിക്കുമ്പോൾ അഭിപ്രായം പറയും. അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആണെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
പാര്‍ട്ടി വേദിയിലല്ലാതെ പുറത്ത് പാർട്ടിയ്ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ നടത്തിയെന്നാണ് മുരളീധരനും എം.കെ രാഘവനുമെതിരെയുള്ള കെപിപിസിയുടെ വിമര്‍ശനം. എന്നാല്‍ എവിടെയാണ് പാര്‍ട്ടി വേദിയെന്നും മുരളീധരന്‍ ചോദിച്ചു.
രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്‌സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത് പാര്‍ട്ടി വേദിക്ക് വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു
അതേസമയം കെപിസിസിയുടെ താക്കീതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സൃഷ്ടിയും സംഹാരവും എല്ലാം നടത്തുന്നത് മാധ്യമങ്ങളാണെന്നും എം കെ രാഘവൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us