/sathyam/media/post_attachments/3CqpZnLtLckRZBxCugST.jpg)
മുക്കം എംഎഎംഒ കോളേജ് ഗ്ലോബല്‍ അലംനി കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ നടത്തുന്ന 'സിഗ്നല്‍' ഗതാഗത ബോധവത്കരണ പരിപാടിയുടെ ഭാഗമായി അലംനി ഭാരവാഹികളായ എം.എ. ഫൈസല്‍, അഷ്‌റഫ് വയലില്‍, അഡ്വ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ ട്രാഫിക് പോലീസ് അസി. കമ്മിഷണര്‍മാരായ എ.ജെ. ജോണ്‍സണ്‍, സുനില്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച
മുക്കം: റോഡിലെ അശ്രദ്ധകൊണ്ട് പൊലിയുന്ന ജീവനുകളും സ്വപ്‌നങ്ങളും. ശരിയായ ബോധവത്കരണത്തിലൂടെ റോഡിലെ അപകടങ്ങള്‍ കുറയ്ക്കാമെന്ന തിരിച്ചറിവില്‍ പ്രചരണപരിപാടിക്ക് തുടക്കമിടുകയാണ് ഒരുപറ്റം പൂര്‍വവിദ്യാര്‍ഥികള്‍.
മുക്കം എംഎഎംഒ കോളേജ് ഗ്ലോബല്‍ അലംനി കമ്മിറ്റിയാണ് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ 'സിഗ്നല്‍' എന്ന പേരില്‍ ഗതാഗതബോധവത്കരണ പരിപാടിക്ക് തുടക്കമിടുന്നത്. സുതാര്യ ഗതാഗതം സുരക്ഷിത സമൂഹം എന്ന ആശയത്തിലൂന്നിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ബോധവത്കരണ വീഡിയോകളിലൂടെയാണ് ക്യാമ്പയിന് തുടക്കമിടുക. ഗതാഗതസുരക്ഷയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ഈ വീഡിയോകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കും. ഇതിനായി പ്രമുഖ വ്യക്തിത്വങ്ങളുടെയും സെലിബ്രിറ്റികളുടെയും പിന്തുണതേടും. ക്രമേണ വൈവിധ്യമാര്‍ന്ന ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കും.
ഇതുസംബന്ധിച്ച് നടന്ന കൂടിക്കാഴ്ചയില്‍ കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത് അസി. കമ്മിഷണര്‍ എ.ജെ. ജോണ്‍സണ്‍, നോര്‍ത്ത് അസി. ക്മ്മിഷണര്‍ സുനില്‍, ഗ്ലോബല്‍ അലംനി ക്മ്മിറ്റി പ്രസിഡന്റ് അ്ഡ്വ. മുജീബ് റഹ്‌മാന്‍, വൈസ് പ്രസിഡന്റ് അഷ്‌റഫ് വയലില്‍, ട്രഷറര്‍ എം.എ. ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us