ആളില്ലാത്ത സമയത്ത് പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയ ആൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; കോഴിക്കോട് യുവാവ് അറസ്റ്റിൽ

New Update

publive-image

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. വടകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Advertisment

കോഴിക്കോട് വടകരയിൽ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് ഈ വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Advertisment